Breaking

Thursday, November 18, 2021

രാഷ്ട്രപതി ഭവനിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികളെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സലൂണിൽ ജോലിചെയ്യുന്ന ശിവം ശർമ, കുസും രജ്പുത് എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 11.30-നാണ് ദമ്പതികൾ രാഷ്ട്രപതി ഭവനിൽ പ്രവേശിച്ചത്. കാറിലാണ് ഇവർ എത്തിയത്. രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ദമ്പതികളെ തടഞ്ഞു. ഇവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സംയുക്ത സംഘം ചോദ്യം ചെയ്തു.


from mathrubhumi.latestnews.rssfeed https://ift.tt/3oWgaMz
via IFTTT