തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാമെന്ന് കാലാവസ്ഥാ വകുപ്പ്. കാറ്റും ശക്തമാവും. 11-ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 12-ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞജാഗ്രത പ്രഖ്യാപിച്ചു. ഇടിമിന്നൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. ചെറുവള്ളങ്ങളിൽ മീൻപിടിക്കാൻ പോകുന്നവർ ഇടിമിന്നൽ സമയത്ത് വള്ളങ്ങളിൽ നിൽക്കാൻ പാടില്ല. ഇരിക്കുന്നതാണ് ഉചിതം. ബോട്ടുകളിൽ ഡെക്കിൽ ഇറങ്ങിനിൽക്കാതെ അകത്ത് സുരക്ഷിതമായി ഇരിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. Content Highlights:summer rain may continue to 5 days
from mathrubhumi.latestnews.rssfeed https://ift.tt/3fAbGp0
via
IFTTT