Breaking

Tuesday, May 26, 2020

ഗർഭിണി നടന്നത് നൂറു കിലോമീറ്റർ; കുഞ്ഞു മരിച്ചു

അംബാല(ഹരിയാണ): അടച്ചിടലിനെത്തുടർന്ന് നാട്ടിലേക്കു നടന്നുപോവുകയായിരുന്ന അതിഥിതൊഴിലാളിയുടെ ഭാര്യ യാത്രാമധ്യേ പെൺകുഞ്ഞിനു ജന്മം നൽകി. ജനിച്ച് അല്പസമയത്തിനകം കുഞ്ഞു മരിച്ചു.ജതിൻറാമും പൂർണഗർഭിണിയായ ഭാര്യ ബിന്ധ്യയും പഞ്ചാബിലെ ലുധിയാനയിൽ നിന്ന് സ്വദേശമായ ബിഹാറിലേക്ക് കഴിഞ്ഞയാഴ്ചയാണ് യാത്രതിരിച്ചത്. 100 കിലോമീറ്റർ നടന്ന് ഹരിയാണയിലെ അംബാലയിലെത്തിയപ്പോൾ ബിന്ധ്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടർന്ന് പോലീസ് സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ലോക്ഡൗൺ കാരണം ജോലിയില്ലാതായതോടെ കുടുംബം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. തീവണ്ടിക്ക് കാശില്ലാത്തതിനാലാണ് നടക്കാൻ തീരുമാനിച്ചതെന്നും പോഷകാഹാരക്കുറവ് കാരണം ബിന്ധ്യക്ക്‌ കടുത്തക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്നും ജതിന്റാം പറഞ്ഞു. ഇവരെ പിന്നീട് സന്നദ്ധസംഘടനയുടെ സംരക്ഷണത്തിലേക്ക് മാറ്റി.


from mathrubhumi.latestnews.rssfeed https://ift.tt/2TCVytL
via IFTTT