Breaking

Tuesday, May 26, 2020

മഴ തുടരും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ചമുതൽ 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 27-നും 28-നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29-ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴ പെയ്യാനിടയുണ്ട്. ശക്തമായ കാറ്റും വീശും. 27-ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് 28-ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, 29-ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് മഞ്ഞ അലർട്ട്. തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുന്നതിന് അനുകൂല സാഹചര്യം ഒരുങ്ങിയതായും കാലാവസ്ഥാവകുപ്പ് വിലയിരുത്തി. content highlights: rain likely to continue, yellow alert in eight districts


from mathrubhumi.latestnews.rssfeed https://ift.tt/3d3wyDx
via IFTTT