ന്യൂഡൽഹി: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഈയാഴ്ച ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്ക് 50 വിമാനങ്ങൾ സർവീസ് നടത്തും.ദിവസം ആറേഴു വിമാനങ്ങൾ വീതം ഗൾഫിലെ ആറ്‌് രാജ്യങ്ങളിൽ നിന്നായി കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ എത്തുമെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ മാതൃഭൂമിയോടു പറഞ്ഞു. നഴ്‌സുമാരടക്കം മലയാളികൾ കുടുങ്ങിക്കിടക്കുന്ന ഇസ്രയേലിൽനിന്ന് ചൊവ്വാഴ്ച ഡൽഹി വഴി കൊച്ചിയിലേക്ക് വിമാനമെത്തും.ഗൾഫ് രാജ്യങ്ങൾക്കു പുറമെ, നൈജീരിയ, ഇസ്രയേൽ, ഓസ്‌ട്രേലിയ, ഫ്രാൻസ്, അയർലൻഡ്, റഷ്യ, അമേരിക്ക, യുൈക്രൻ, താജികിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഈയാഴ്ച കേരളത്തിലെത്തുന്നുണ്ട്. മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന മൊറോക്കോയിൽനിന്ന് ഡൽഹിയിലേക്ക് ചാർട്ടേഡ് വിമാനം ഏർപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് അടുത്തമാസം മൂന്നുവരെ നടത്തുന്ന സർവീസിന്റെ ഷെഡ്യൂളിൽ കേരളത്തിലേക്ക് ഗൾഫ് രാജ്യങ്ങളിൽനിന്ന് 84 വിമാനങ്ങളാണുള്ളത്. ദുബായിൽനിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ദിവസവും ഒന്നിൽ കൂടുതൽ സർവീസുകളുണ്ട്. ഇൻഡിഗോ ഉൾപ്പടെയുള്ള സ്വകാര്യ വിമാനക്കമ്പനികളും ഈയാഴ്ച മുതൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി സർവീസ് നടത്തും.
from mathrubhumi.latestnews.rssfeed https://ift.tt/2Xrue2Q
via
IFTTT