Breaking

Wednesday, May 20, 2020

കേന്ദ്രമന്ത്രി ഹർഷവർധൻ ലോകാരോഗ്യസംഘടന എക്സിക്യുട്ടീവ് ബോർഡ് ചെയർമാനായി വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ന്യൂഡൽഹി: ലോകാരോഗ്യസംഘടനയുടെ എക്സിക്യുട്ടീവ് ബോർഡ് ചെയർമാൻസ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനെ ഇന്ത്യ നാമനിർദേശം ചെയ്തു. വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ഹർഷവർധനെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കും. ചെയർമാനായി ഇന്ത്യയുടെ പ്രതിനിധിയെ നിയമിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ തെക്കുകിഴക്കനേഷ്യാ ഗ്രൂപ്പ് കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. മൂന്നുവർഷത്തെ കാലാവധിയുള്ള ബോർഡിന്റെ ആദ്യ ഒരുവർഷമാകും ഇന്ത്യ ചെയർമാൻ സ്ഥാനത്ത്. എക്സിക്യുട്ടീവ് ബോർഡിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യം നൽകാൻ ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒ.യുടെ 73-ാമത് അസംബ്ലിയിൽ തീരുമാനമായിരുന്നു. ഇന്ത്യയടക്കം 10 രാജ്യങ്ങളാണ് 34 അംഗ ബോർഡിലേക്ക്പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. റഷ്യ, ദക്ഷിണകൊറിയ, യു.കെ., ഒമാൻ, ഘാന, ബോട്സ്വാന, ഗിനി-ബിസാവു, മഡഗാസ്കർ, കൊളംബിയ എന്നിവയാണ് മറ്റുരാജ്യങ്ങൾ. ആരോഗ്യമേഖലയിലെ വിദഗ്ധരടങ്ങുന്ന ബോർഡിന്റെ കാലാവധി മൂന്നുവർഷമാണ്. ലോകാരോഗ്യ അസംബ്ലി കൈക്കൊള്ളേണ്ട തീരുമാനങ്ങളും നയങ്ങളും നിശ്ചയിക്കുകയും ഉപദേശനിർദേശങ്ങൾ നൽകുകയുമാണ് ബോർഡിന്റെ പ്രധാന ചുമതല. Content Highlights: Harsh Vardhan is India's nominee for lead role in WHO


from mathrubhumi.latestnews.rssfeed https://ift.tt/3g00oLf
via IFTTT