Breaking

Sunday, May 17, 2020

ഇനി കൂടുതൽ ആകാശം: വിമാനയാത്രയുടെ സമയവും പണവും ഇന്ധനവും ലാഭം

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് കൂടുതല്‍ എയര്‍ സ്പേസ് (പറക്കാനുള്ള വ്യോമപരിധി) നൽകുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഇതുവഴി വര്‍ഷത്തില്‍ 1000 കോടിരൂപ വിമാനക്കമ്പനികൾക്കു ലാഭിക്കാനാവും.*നിലവില്‍ വ്യോമപരിധി 60 ശതമാനമാണ് സിവില്‍, പ്രതിരോധ വിമാനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. നിയന്ത്രണത്തില്‍ ഇളവു നല്‍കുന്നതോടെ യാത്രാസമയം, ഇന്ധനം എന്നിവയില്‍ ലാഭമുണ്ടാവും. ഇപ്പോള്‍ പലയിടങ്ങളിലേക്കും ചുറ്റിവളഞ്ഞാണ് യാത്ര. അതൊഴിവാകും.*പരിസ്ഥിതി സൗഹാർദമാണ് പുതിയ നീക്കം.കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യമേഖലയ്ക്ക് *ആറ്‌് വിമാനത്താവളങ്ങള്‍കൂടി സ്വകാര്യമേഖലയ്ക്കു നല്‍കും.*ആദ്യഘട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ തീരുമാനിച്ച ആറെണ്ണത്തില്‍ മൂന്നെണ്ണം നല്‍കിക്കഴിഞ്ഞു. ഈ ആറെണ്ണത്തില്‍നിന്ന് വര്‍ഷം 1000 കോടി രൂപയുടെ വരുമാനം ലഭിക്കും (നിലവിലെ വരുമാനം 540 കോടിയാണ്). ഇതിനുപുറമേ 2,300 കോടി രൂപ ഒറ്റയടിക്കു ലഭിക്കും.*12 വിമാനത്താവളങ്ങളില്‍ സ്വകാര്യമേഖലയില്‍നിന്ന് 13,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു.വിമാനങ്ങളുടെ എം.ആര്‍.ഒ. ഹബ്*വിമാനങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, അഴിച്ചുപണി (എം.ആര്‍.ഒ) എന്നിവയുടെ മുഖ്യകേന്ദ്രമായി ഇന്ത്യ മാറും. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ 18 ശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയിരുന്നത് അടുത്തിടെ അഞ്ചു ശതമാനമാക്കിയിട്ടുണ്ട്.*വിമാനഭാഗങ്ങളുടെ അറ്റകുറ്റപ്പണി, എയര്‍ഫ്രെയിം പരിപാലനം എന്നിവയുടെ ബിസിനസ് മൂന്നുവര്‍ഷത്തില്‍ 800 കോടി രൂപയില്‍നിന്ന് 2000 കോടിയാവും.*പ്രതിരോധവിമാനങ്ങളുടെ എം.ആര്‍.ഒ.യും സാധ്യമാകും. വിമാനക്കമ്പനികള്‍ ഇതിനായി ചെലവഴിക്കുന്ന തുക കുറയും.


from mathrubhumi.latestnews.rssfeed https://ift.tt/3bD9Twk
via IFTTT