Breaking

Tuesday, May 19, 2020

ആ ബൈക്കപകടം കണ്ണൂർ വിമാനത്താവളത്തെ കോവിഡിൽനിന്ന് ‘രക്ഷിച്ചു’

കണ്ണൂർ: ചെറിയൊരു വാഹനാപകടം കോവിഡിൽനിന്ന് കണ്ണൂർ വിമാനത്താവളത്തെ 'രക്ഷിച്ചു', ഒപ്പം കേരളത്തെയും. വിമാനത്താവളത്തിൽ ജോലിക്കുവരുകയായിരുന്ന എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മേയ് 15-നായിരുന്നു അപകടം. പുതുച്ചേരി സ്വദേശിയായ ഇയാൾ ജോലിക്കായി പാലക്കാട് അതിർത്തിയിലെ വാളയാർ വഴിയാണ് ബൈക്കോടിച്ചെത്തിയത്. വിമാനത്താവളത്തിന് മൂന്നുകിലോമീറ്റർ അകലെയെത്തിയപ്പോൾ മറ്റൊരു ബൈക്കിൽ ഇടിച്ചു. ഇരുകാലിനും പരിക്കേറ്റ ജീവനക്കാരനെ നാട്ടുകാർ അപകടസ്ഥലത്തുനിന്നുമാറ്റി കിയാൽ അധികൃതരെ വിവരമറിയിച്ചു. വിമാനത്താവളത്തിലെ ആംബുലൻസിൽ ആദ്യം മട്ടന്നൂരിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കണ്ണൂരിൽ പ്രാഥമിക ചികിത്സ തുടങ്ങാറായപ്പോഴാണ് പുതുച്ചേരിയിൽനിന്ന് വരുന്നതിനിടയിലാണ് അപകടമെന്ന് വ്യക്തമായത്. തുടർന്ന് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ നിർദേശിച്ചു. അവിടെയെത്തി പ്രാഥമികശുശ്രൂഷകൾക്കുശേഷം സ്രവ പരിശോധന നടത്തി. ഞായറാഴ്ച വൈകീട്ടോടെ കോവിഡ് സ്ഥിരീകരിച്ച് ഫലവും വന്നു. അപകടമുണ്ടായിരുന്നില്ലെങ്കിൽ ഞായറാഴ്ച ഗൾഫിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തോടനുബന്ധിച്ച ജോലിയിൽ ഈ ജീവനക്കാരനുണ്ടാകുമായിരുന്നു. ഇത് രോഗപ്പകർച്ചയ്ക്കും വിമാനത്താവളം അടച്ചിടുന്നതിനും ഇടയാക്കിയേനെ. Content Highlights:Airport employee infected by coronavirus; Bike accident saved Kannur airport


from mathrubhumi.latestnews.rssfeed https://ift.tt/3cVGnUh
via IFTTT