Breaking

Monday, May 18, 2020

റോം കത്തുമ്പോള്‍ വീണ വായിക്കുന്നതുപോലെ; രാജ്പഥ് നവീകരണം നിര്‍ത്തിവെക്കണമെന്ന് മുന്‍ ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി: ന്യൂഡൽഹിയിലെ രാജ്പഥ് നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്ന് 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. രാജ്പഥ് നവീകരണ പദ്ധതിയോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിലെ വീഴ്ചകളും ക്രമക്കേടുകളും എടുത്തുകാട്ടി കൊണ്ടാണ് മുൻ അംബാസിഡർമാരും സെക്രട്ടറിമാരും പ്രധാനമന്ത്രി നമേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിക്കും കത്തയച്ചത്. പൈതൃകത്തെയും പരിസ്ഥിതിയെയുംപദ്ധതസാരമായി ബാധിക്കുക മാത്രമല്ല, പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുകയും ചെയ്യുമെന്ന് അവർ കത്തിൽ ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഫണ്ട് ആവശ്യമായ ഘട്ടത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാരിന്റെ തീരുമാനം നിരുത്തരവാദപരമാണെന്നും അവർ പറഞ്ഞു. "20,000 കോടി രൂപ ചെലവിൽ മുഴുവൻ രാജ്പഥും പുനർരൂപകൽപ്പന ചെയ്യുന്നതാണ് നിർദേശം. തുക ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ഇത് നിരുത്തരവാദപരമാണ്. റോം കത്തുമ്പോൾ നീറോ വീണ വായിക്കുന്നത് പോലെയാണിത്. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിലെ വീഴ്ച കാണണമെന്നും നിർത്തിവെക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു." - അവർ കത്തിൽ പറഞ്ഞു. പുനർനിർമാണ പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്ന തോതിലുള്ള നിർമാണവും പുനർരൂപകൽപ്പനയും ഈ പ്രദേശത്തിന്റെ പൈതൃക സ്വഭാവത്തെ സാരമായി ബാധിക്കുമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല അത് പുനഃസ്ഥാപിക്കാൻ കഴിയാത്തവിധം നാശമുണ്ടാക്കുമെന്നും കത്തിൽ അവർ പറയുന്നു. Content Highlights: 60 former bureaucrats urge Modi government to stop Central Vista Redevelopment Project


from mathrubhumi.latestnews.rssfeed https://ift.tt/2TgxyMP
via IFTTT