Breaking

Thursday, September 24, 2020

'കഞ്ചാവ് വേണ്ട, ഹാഷിഷ് മതി': ദീപികയുടെയും ശ്രദ്ധയുടെയും ചാറ്റുകൾ പുറത്ത്

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെ ടാലന്റ് മാനേജരായ ജയ സാഹയുമായി ശ്രദ്ധ കപൂറും ദീപികയുടെ ബിസിനസ് മാനേജരായ കരീഷ്മയുമായി ദീപിക നടത്തിയ വാട്ട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. ഹാജരാകാൻ ആവശ്യപ്പെട്ട് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ഇവർക്ക് സമൻസ് അയച്ചത്. ഈ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുളള റിയ ചക്രവർത്തിയിൽ നിന്നാണ് ദീപികയും ശ്രദ്ധയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ലഭിച്ചത്. റിയയുടെ ടാലന്റ് മാനേജരായ ജയ സാഹയിൽ നിന്ന് അന്വേഷണ സംഘം മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു. Credit: NDTV ദീപിക: ഓകെ, മാൽ ഉണ്ടോ? കരീഷ്മ: എന്റ പക്കലുണ്ട്, പക്ഷേ വീട്ടിലാണ്, നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ അമിതിനോട് ചോദിക്കട്ടെ ദീപിക: തീർച്ചയായും, ദയവായി കരീഷ്മ: അമിതിന്റെ കെെവശമുണ്ട്, അവൻ കൊണ്ടുവരും ദീപിക: ഹാഷ് ആല്ലേ... വീഡ് വേണ്ട കരീഷ്മ: അതേ, ഹാഷ്... ഇങ്ങനെ പോകുന്നു ഇവർ കെെമാറിയ സന്ദേശങ്ങൾ ശ്രദ്ധ കപൂറും ജയ സാഹയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ് സെപ്റ്റംബർ 25-ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ലഹരിമരുന്ന് കേസിൽ ആദ്യമായാണ് ബോളിവുഡിലെ ഒന്നാംനിര താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കരീഷ്മയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നേരത്തേ സമൻസ് അയച്ചിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുളളതിനാൽ ഹാജരാകാനുളള തിയതി നീട്ടി നൽകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. Content Highlights:Deepika Padukone, Shraddha Kapoor WhatsApp Chats, The Narcotics Control Bureau summoned actresses


from mathrubhumi.latestnews.rssfeed https://ift.tt/3iZcIMS
via IFTTT