ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 63,000 ലേക്ക്. ശനിയാഴ്ച 3,277 പേർക്ക് കൂടി കോവിഡ്സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 62,939 ആയി. 24 മണിക്കൂറിനിടെ മൂവായിരത്തിലധികം രോഗികളാണ് വർധിച്ചത്. രോഗബാധമൂലം മരിച്ചവരുടെ എണ്ണം 2,109 ആയി. 128 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേർ രോഗവിമുക്തരായി. മഹാരാഷ്ട്രയിൽ മാത്രം 20,228 പേർ രോഗബാധിതരാണ്. 779 പേർ മരിച്ചു. ഗുജറാത്തിൽ 7,796 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേർ മരിച്ചു. ഡൽഹിയിൽ 6,542 രോഗികളുണ്ട്. തമിഴ്നാട്ടിൽ 6,535 പേർക്കും രാജസ്ഥാനിൽ 3,708 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. Content Highlights: India case count nears 63K, toll hits 2,109
from mathrubhumi.latestnews.rssfeed https://ift.tt/2WNvBZo
via
IFTTT