ന്യൂഡൽഹി: വടക്കൻ സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തിയിൽ ശനിയാഴ്ച ഇന്ത്യൻ ചൈനീസ് സൈനികർ നേർക്കുനേർ വന്നതായും നേരിയ സംഘട്ടനമുണ്ടായതായും റിപ്പോർട്ട്. ഇത് മേഖലയിൽ പിരിമുറക്കം സൃഷ്ടിച്ചു. രണ്ട് ഉന്നത സൈനികഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. നാകു ലാ സെക്ടറിന് സമീപത്താണ് ഇരുവശത്തുമുള്ള സൈനികർ തമ്മിൽ അക്രമണസ്വഭാവത്തോടെ ഉന്തുംതള്ളുമുണ്ടായത്. ഇരുഭാഗത്തും ചെറിയ പരിക്കുകൾ സംഭവിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. 150 ഓളം സൈനികർ സംഘർഷ സമയത്ത് ഇവിടെയുണ്ടായിരുന്നു. സംഘർഷത്തിൽ നാല് ഇന്ത്യൻ സൈനികർക്കും ഏഴ് ചൈനീസ് സൈനികർക്കും പരിക്കേറ്റെന്ന് രണ്ടാമത്തെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രാദേശിക തലത്തിൽ ആശയവിനിമയം നടത്തി സംഘർഷം അവസാനിപ്പിച്ചെന്നാണ് റിപ്പോർട്ട്. അതേ സമയം സംഘർഷം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ-ചൈന അതിർത്തിയിൽ ആദ്യമായിട്ടല്ല സൈനികർ ഏറ്റുമുട്ടുന്നത്. നേരത്തെ ഡോക്ലാമിലും മറ്റുമായി സൈനികർ തമ്മിൽ കല്ലേർ നടത്തുകയും നേരിട്ട് ഏറ്റുമുട്ടുകയും ചെയ്ത സ്ഥിതിയുണ്ടായിരുന്നു. Content Highlights:India-China face off along Sikkim border
from mathrubhumi.latestnews.rssfeed https://ift.tt/2YN6Sqr
via
IFTTT