മുംബൈ: ഓഹരി വിപണിയിൽ കനത്ത നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തിൽ 9080ലുമെത്തി. ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയേക്കുമെന്ന റിപ്പോർട്ടാണ്വിപണിയെ ബാധിച്ചത്. അതോടൊപ്പം ഏഷ്യൻ സൂചികകൾ നഷ്ടത്തിലായതും സൂചികകളുടെ കരുത്തുചോർത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1068 ഓഹരികൾ നഷ്ടത്തിലുമാണ്. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഒഎൻജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ഹിൻഡാൽകോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യുപിഎൽ, വേദാന്ത, എൻടിപിസി, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ലോഹം, ഓയിൽ ആൻഡ് ഗ്യാസ്, എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്. Sensex down 559 points
from mathrubhumi.latestnews.rssfeed https://ift.tt/3dO9dWH
via
IFTTT