കണ്ണൂർ: നഴ്സസ് ദിനത്തിൽ കണ്ണൂർ കൊയിലി ആശുപത്രിയിലെ അറുപതോളം നഴ്സുമാർ സമരത്തിൽ. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നും നിർബന്ധിത അവധി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. മൂന്നു പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാർ പ്രതിഷേധവുമായി ഇറങ്ങിയത്. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ ഉൾപ്പടെയുള്ള കോവിഡ് 19 സുരക്ഷാ ഉപകരണങ്ങളെല്ലാം നഴ്സുമാർ നിലവിൽ സ്വന്തം ചെലവിലാണ് വാങ്ങുന്നത്. അത് മാറി മാനേജ്മെന്റ് സുരക്ഷാ ഉപകരണങ്ങൾ മാനേജ്മെന്റ് വിതരണം ചെയ്യണം. രോഗികൾ കുറവാണെന്ന് പറഞ്ഞ് നിർബന്ധിത അവധി നടപ്പാക്കുന്നത് പിൻവലിക്കണം. ലോക്ക്ഡൗണിനെ തുടർന്ന് ജീവനക്കാർ സ്വന്തം ചെലവിലാണ് ആശുപത്രിയിൽ എത്തുന്നത്. അതിനാൽ ഗതാഗത സൗകര്യം ഒരുക്കണം എന്നീ ആവശ്യങ്ങളാണ് നഴ്സുമാർ ഉയർത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം നേരത്തെ ധാരണയായിട്ടുള്ളതാണെന്ന് മാനേജ്മെന്റ് പറയുന്നു. സമരത്തെ തുടർന്ന് മാനേജ്മെന്റുമായി സമരക്കാർ പ്രാഥമിക ചർച്ച നടത്തി. Content Highlights:Nurses staged protest at Kannur on Nurses Day
from mathrubhumi.latestnews.rssfeed https://ift.tt/2LomJnm
via
IFTTT