അഞ്ചൽ (കൊല്ലം): ലോകത്തെ ഏറ്റവും തൂക്കവും നീളവുമുള്ള തേൻവരിക്കച്ചക്ക വിളഞ്ഞതിന്റെ ഖ്യാതി ഇനി കൊല്ലം ജില്ലയിലെ അഞ്ചലിന്. ഇടമുളക്കൽ പഞ്ചായത്തിലെ നെടുവിള പുത്തൻവീട്ടിൽ ജോൺകുട്ടിയുടെ പുരയിടത്തിലാണ് റെക്കോഡ് ചക്ക. 51.5 കിലോ തൂക്കവും 97 സെന്റീമീറ്റർ നീളവുമുണ്ട്. 42.72 കിലോ തൂക്കവും 57.15 സെന്റീമീറ്റർ നീളവുമുള്ള പുണെയിൽനിന്നുള്ള ചക്കയ്ക്കായിരുന്നു ഇതുവരെ ഗിന്നസ് റെക്കോഡ്. 2016-ലാണ് പുണെയിലെ ചക്കയുണ്ടായത്. അസാധാരണ വലുപ്പമുള്ള ചക്ക ജോൺകുട്ടി ബന്ധുക്കളുടെ സഹായത്തോടെ കയറിൽക്കെട്ടി ഇറക്കി. തൂക്കിനോക്കിയപ്പോഴാണ് 51.5 കിലോഗ്രാമുണ്ടെന്ന് മനസ്സിലായത്. തുടർന്ന് ലിംക ബുക്ക് ഓഫ് റെക്കോഡ്സ് അധികൃതരെ അറിയിച്ചു. വരുംദിവസങ്ങളിൽ ചക്കയളക്കാൻ ഗിന്നസ് റെക്കോഡ്സ് അധികൃതർ എത്തുമെന്ന് ജോൺകുട്ടി പറഞ്ഞു. വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയിലെ ജീവനക്കാരനാണ് ജോൺകുട്ടി. Content Highlight: Heaviest jackfruit in Anchal break Guinness World Records
from mathrubhumi.latestnews.rssfeed https://ift.tt/3fHZnr1
via
IFTTT