കോഴിക്കോട് : കോൺഗ്രസാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും രാഷ്ട്രീയകേന്ദ്രമെന്ന് യുവാക്കളുൾപ്പെടെ തിരിച്ചറിയുന്നുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഡി.സി.സി. സംഘടിപ്പ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽനിന്ന് നാലുപേർ പോയാൽ നാലായിരംപേർ വരും. കെ.പി.സി.സി. സംഘനാചുമതലയുള്ളയാൾ സി.പി.എമ്മിലെത്തിയപ്പോൾ കിട്ടിയത് തെരുവുകച്ചവടത്തൊഴിലാളികളുടെ 162 യൂണിയനുകളിൽ ഒന്നിന്റെ ചുമതലയാണെന്ന് കെ.പി. അനിൽകുമാറിനെ വിമർശിച്ചുകൊണ്ട് സുധാകരൻ പറഞ്ഞു. ]കോൺഗ്രസിൽചേർന്ന സി.പി.എമ്മിന്റെ ജില്ലാപഞ്ചായത്ത് മുൻ സ്ഥിരംസമിതി അംഗം വി. ഹരിദാസിനും സി.പി.എം. പ്രവർത്തകൻ പദ്മകുമാറിനും ചടങ്ങിൽ അംഗത്വം നൽകി. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി., കെ.പി.സി.സി. ജനറൽസെക്രട്ടറിമാരായ കെ. ജയന്ത്, പി.എം. നിയാസ്, കെ.പി.സി.സി. സെക്രട്ടറി ഉഷാദേവി, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാസെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, മില്ലി മോഹൻ, കെ.സി. ശോഭിത, ഷീബ, ഉഷാ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3w0tgew
via
IFTTT