Breaking

Thursday, May 14, 2020

പേര് ചതിച്ചു: കിസാൻ സമ്മാൻനിധിയിൽ നാലാംഗഡു കിട്ടാത്തവർ 40,000

കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയിൽ രജിസ്റ്റർചെയ്തവരിൽ സംസ്ഥാനത്ത് 40,000 പേർക്ക് മൂന്നാംഗഡുവിനുശേഷം തുക ലഭിച്ചില്ല. ആധാറിലെ പേരു വ്യത്യാസമാണ് കുരുക്കായത്. രജിസ്റ്റർചെയ്ത പേരും ആധാറിലെ പേരും തമ്മിൽ നേരിയ വ്യത്യാസമുണ്ടെങ്കിൽപോലും തുക ലഭിക്കില്ല. ഇതുവരെ ഈ വ്യത്യാസം പരിഗണിക്കപ്പെട്ടിരുന്നില്ല. അതിനാൽ മൂന്നുഗഡു (ആറായിരം രൂപ) എല്ലാവർക്കും ലഭിച്ചു. ദേശീയതലത്തിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും അഞ്ച് ഗഡുവിതരണം പൂർത്തിയായി. കേരളത്തിലും ആധാറിലെ പേരിൽ വ്യത്യാസമില്ലാത്തവരുടെ അക്കൗണ്ടുകളിൽ അഞ്ചുഗഡു കിട്ടി. ആധാറിലേതിനു സമാനമായി അപേക്ഷയിലെ പേരുമാറ്റി രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഇനി ഗഡുക്കൾ ലഭിക്കില്ല. ആധാറിൽ ഇംഗ്ലീഷ് വലിയ അക്ഷരത്തിലോ ചെറിയ അക്ഷരത്തിലോ എങ്ങനെയാണുള്ളതെങ്കിൽ അതേപോലെ വൈബ്സൈറ്റിൽ തിരുത്തണം. വീട്ടുപേരിലോ വിലാസത്തിലോ ഉള്ള വ്യത്യാസങ്ങൾ പ്രശ്നമല്ല. സ്വയം തിരുത്താം അക്ഷയകേന്ദ്രത്തിലെത്തി കിസാൻ സമ്മാൻനിധി സൈറ്റിൽ തിരുത്തൽ വരുത്തി രജിസ്റ്റർചെയ്യാം. സ്മാർട്ഫോൺ ഉപയോഗിച്ച് സ്വന്തംനിലയ്ക്കും തിരുത്താം. താഴെപ്പറയും വിധം ചെയ്താൽമതി. * സൈറ്റ് തുറന്നാൽ ഫാർമർ കോർണറിൽ ക്ലിക്ക് ചെയ്യുക * ആധാർ തിരുത്തലിന് എഡിറ്റ് ഒപ്ഷനിൽ ക്ലിക്ക് ചെയ്യുക * ആധാർ നമ്പർ കൊടുക്കുക, വലതുവശത്ത് തിരച്ചിൽ ബട്ടൺ ക്ലിക്ക് ചെയ്യുക * ആധാറിലെയും രജിസ്ട്രേഷനിലെയും പേര് ഒന്നാണെങ്കിൽ തിരുത്തൽ വേണ്ട എന്ന് തെളിയും * ഒരുപോലല്ലെങ്കിൽ തിരുത്തൽ തിരഞ്ഞെടുത്ത് ആധാറിലേതുപോലെത്തന്നെ പേര് രേഖപ്പെടുത്തുക * ചെറിയ അക്ഷരത്തിലോ വലിയ അക്ഷരത്തിലോ എങ്ങനെയാണ് ആധാറിൽ പേരെങ്കിൽ അതേപോലെ ചെയ്യണം * മൊബൈൽ നമ്പറും ടൈപ്പ് ചെയ്യണം * അപ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക * തുടർന്ന് ഒ.കെ. ബട്ടൺ നൽകുക Content Highlights:Pradhan Mantri Kisan Samman Nidhi


from mathrubhumi.latestnews.rssfeed https://ift.tt/2zFRlhB
via IFTTT