Breaking

Friday, May 8, 2020

ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവർ 2.70 ലക്ഷം പേർ; 48,958 പേരുടെ നില അതീവ ഗുരുതരം

വാഷിങ്ടൺ/ ലണ്ടൻ:ലോകത്താകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,45,607 ആയി. 2,69,564 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 13,43,054 പേർ ഇതുവരെ രോഗമുക്തി നേടി. നിലവിൽ 23ലക്ഷംപേർ ഇപ്പോഴും കോവിഡ് ബാധിതരാണ്. ഇതിൽ 48,958 പേരുടെ നില അതീവ ഗുരുതരമാണ്. സ്പെയിനിനെയും ഇറ്റലിയെയും മറികടന്ന് കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും യുകെ രണ്ടാം സ്ഥാനത്തെത്തി. യുകെയിൽ മരിച്ചവരുടെ എണ്ണം 30,000 കടന്നു. 2.07ലക്ഷം പേരിലാണ്ഇതുവരെ യുകെയിൽ കോവിഡ് സ്ഥിരീകരിച്ചത്. യുഎസ്സിൽ രോഗബാധിതരുടെ എണ്ണം 12,92623 ആയി. ഇതുവരെ 76,928 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. 16,995 പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ് അമേരിക്കയിൽ. കോവിഡ് രോഗബാദിതരുടെ എണ്ണത്തിൽ റഷ്യ ജർമ്മനിയെയും ഫ്രാൻസിനെയും മറി കടന്നു. ഇതുവരെ 1.77ലക്ഷം പേർക്ക്റഷ്യയിൽ കോവിഡ് സ്ഥിരീകരിച്ചു. മാർച്ച് 31ന് 2,330 കേസുകൾ മാത്രം റിപ്പോർട്ട്ചെയ്യപ്പെട്ടിരുന്ന റഷ്യയിൽ ഏപ്രിൽ 30ഓടെ രോഗം സ്ഥിരീകരിച്ചവർ 1.06ലക്ഷമായി ഉയർന്നു.റഷ്യ പുതിയ ഹോട്ട്സ്പോട്ടായേക്കുമെന്ന സൂചനകലാണ് പുതിയ കണക്കുകൾ നൽകുന്നത്. രോജ്യങ്ങൾ രോഗബാധിതർ മരണപ്പെട്ടവർ അമേരിക്ക- 12.92ലക്ഷം/ 76,928 സ്പെയിൻ - 2.57ലക്ഷം/ 26,070 ഇറ്റലി- 2.16ലക്ഷം/ 29,958 യുകെ- 2.07ലക്ഷം/ 30,615 റഷ്യ- 1.77ലക്ഷം/ 1,625 ഫ്രാൻസ്- 1.75ലക്ഷം/ 25,987 ജർമ്മനി- 1.69ലക്ഷം/ 7,392 ബ്രസീൽ- 1.35ലക്ഷം/ 9,188 തുർക്കി- 1.34ലക്ഷം/ 3,641 ഇറാൻ- 1.03ലക്ഷം/ 6,486 ചൈന- 82,886/ 4633 കാനഡ- 64,922/ 4408 content highlights:Covid world wide updates, death toll 2.70lakhs


from mathrubhumi.latestnews.rssfeed https://ift.tt/35IPMLL
via IFTTT