വാഷിങ്ടൺ: കഴിഞ്ഞ ഇരുപതുവർഷത്തിനുള്ളിൽ ചൈനയിൽനിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തുവ്യാപിച്ചത് അഞ്ച് പകർച്ചവ്യാധികളെന്നും ഇനിയതിന് അവസാനം വേണമെന്നും യു.എസ്. ഇതിനെതിരേ ലോകത്തെ ജനങ്ങൾ ഉണരുകയും ചൈനയിൽനിന്നുള്ള പകർച്ചവ്യാധികൾ ഇനിയും സഹിക്കാനാവില്ലെന്ന് വിളിച്ചുപറയാൻ പോകുകയുമാണെന്നും യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ബുധനാഴ്ച പറഞ്ഞു. “കോവിഡ് വൈറസ് വന്നത് വുഹാനിൽനിന്നാണെന്ന് ഞങ്ങൾക്കറിയാം. അവിടത്തെ പരീക്ഷണശാലയോ മാർക്കറ്റോ ആണ് വൈറസിന്റെ ഉറവിടമെന്നതിന് സാഹചര്യത്തെളിവുകളുണ്ടെന്നാണ് ഞാൻ കരുതുന്നത്. രണ്ടായാലും അത് ചൈനയിൽനിന്നുതന്നെയാണ്. 20 വർഷത്തിനിടെ അഞ്ച് പകർച്ചവ്യാധികളാണ് ചൈനയിൽനിന്ന് വന്നത്. സാർസ്, പക്ഷിപ്പനി, പന്നിപ്പനി ഇപ്പോ കോവിഡ്-19 ഉം. ഇനിയും എങ്ങനെയാണ് ചൈനകാരണം പൊതുജനാരോഗ്യത്തിനുണ്ടാകുന്ന മാരകമായ ആഘാതങ്ങൾ ലോകം കണ്ടില്ലെന്നു നടിക്കുക. ഏതെങ്കിലും ഒരുഘട്ടത്തിൽ ഇതിന് അവസാനം കണ്ടെത്തിയേ തീരൂ. ചൈനയിലേക്ക് ആരോഗ്യവിദഗ്ധരെ അയക്കാമെന്ന് യു.എസ്. വാഗ്ദാനം നൽകിയതാണ്. പക്ഷേ അവരത് നിരസിച്ചു” -ഒബ്രിയാൻ പറഞ്ഞു. Content Highlights: Five plagues from China in 20 years, got to stop: US
from mathrubhumi.latestnews.rssfeed https://ift.tt/35XuFFE
via
IFTTT