കൊട്ടാരക്കര : കോവിഡ് രോഗമുണ്ടെന്ന കാര്യം മറച്ചുെവച്ച് ബസിൽ യാത്രചെയ്ത മൂന്നു പ്രവാസികളുടെ പേരിൽ റൂറൽ പോലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽനിന്ന് എത്തിയ മൂന്നുപേർക്കെതിരേയാണ് കേസ്. ബസ് യാത്രയ്ക്കിടയിൽ ഇവർ രോഗവിവരം സംസാരിക്കുന്നതുകേട്ട സഹയാത്രികനാണ് പോലീസിനെ അറിയിച്ചത്. അബുദാബിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇവർ പോസിറ്റീവ് ആയിരുന്നു. എന്നാൽ, ഇതു മറച്ചുെവച്ചാണ് ഇവർ വിമാനത്തിൽ യാത്രചെയ്ത് തിരുവനന്തപുരത്തെത്തിയത്. അവിടെയും തങ്ങൾ രോഗബാധിതരാണെന്ന വിവരം മറച്ചുെവച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ പോലീസ് അകമ്പടിയോടെ ഇവരെ കൊട്ടാരക്കര കിലയിലെ ഐസൊലേഷൻ സെന്ററിൽ എത്തിച്ചു. ഇതിനിടെ ഇവർ ബസിലിരുന്ന് രോഗവിവരം സംസാരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റൊരാളാണ് വിവരം പോലീസിന് കൈമാറിയത്. കിലയിൽ എത്തിയപ്പോഴേക്കും ഇവർ അവശരായിരുന്നു. അവിടെയുള്ള ആരോഗ്യപ്രവർത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി സ്രവം പരിശോധിച്ചു. കഴിഞ്ഞദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗവിവരം മറച്ചുവയ്ക്കുകയും മറ്റുള്ളവർക്ക് പകരുംവിധം പ്രവർത്തിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റൂറൽ എസ്.പി. ഹരിശങ്കർ പറഞ്ഞു. Content Highlights:did not disclose about Covid infection, coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2WIivO3
via
IFTTT