Breaking

Friday, May 1, 2020

കെറോണ: യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു

ദുബായ്: കൊറോണ വൈറസ് ബാധയെത്തുടർന്ന് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം മൂക്കുതല സ്വദേശി മച്ചങ്ങലത്ത് വീട്ടിൽ കേശവൻ (67) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് പനിയെത്തുടർന്ന് കേശവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാഴാഴ്ച ശ്വാസം മുട്ടൽ മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ കൊറോണ ബാധ മൂലം ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 32 ആയി. റാസൽഖൈമയിലെ അൽ നഖീലിൽ പച്ചക്കറി സ്ഥാപനത്തിന്റെ ഉടമയായിരുന്നു കേശവൻ. 47 വർഷമായി യുഎഇയിൽ എത്തിയിട്ട്. വിമാനസർവീസുകൾ ആരംഭിക്കുമ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. Content Highlight: CoronaVirus: Another Malayalee dies in UAE


from mathrubhumi.latestnews.rssfeed https://ift.tt/2KSzE0A
via IFTTT