ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി ധനമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പാവപ്പെട്ടവർക്കു സൗജന്യ ഭക്ഷണം, അക്കൗണ്ടിലേക്ക്നേരിട്ട് പണം നൽകൽ, പാചകവാതക സിലിൻഡർ, പ്രോവിഡന്റ് ഫണ്ട് വിഹിതം പിൻവലിക്കൽ, കുറഞ്ഞ വേതനക്കാരുടെ രണ്ടുമാസത്തെ വിഹിതമടക്കൽ, തുടങ്ങി വിവിധ വിഭാഗങ്ങളിലായി 1.76 ലക്ഷം കോടിയുടെ സഹായം മാർച്ച് 26-ന് നിർമലാ സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചുള്ള സഹായം പ്രഖ്യാപിക്കൽ മാത്രമായിരുന്നു അവ. വിവിധ മേഖലകൾക്കുള്ള പ്രത്യേക പാക്കേജ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അന്നു പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ വിവിധ സമിതികൾ രൂപവത്കരിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2zNGDG3
via
IFTTT