കോലഞ്ചേരി:ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ(78) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1.38 നായിരുന്നു അന്ത്യം. മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2003 ൽ ഇടുക്കി രൂപത രൂപവത്കരിച്ചപ്പോൾ അധ്യക്ഷ പദവിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്നുമുതൽ 2018 വരെ 15 വർഷക്കാലം രൂപതയുടെ ചുമതല വഹിച്ചു. 75 വയസ്സ് പൂർത്തിയായപ്പോൾ 2018 ൽ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു. ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം കൊടുത്ത മാർ മാത്യു ആനക്കുഴിക്കാട്ടിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി സ്ഥാനവും വഹിച്ചിരുന്നു. വിശ്വാസികളുടെയും ജില്ലയിലെ കുടിയേറ്റ കർഷകരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദമായിരുന്നു പതിറ്റാണ്ടുകളോളം ആനിക്കുഴിക്കാട്ടിലിന്റേത്. കാനോൻ നിയമപ്രകാരം 75 വയസ്സുകഴിഞ്ഞ ബിഷപ്പുമാർ വിരമിക്കണം. അതനുസരിച്ച് 2018 ൽ സ്ഥാനമൊഴിയുകയായിരുന്നു. Content Highlights: Mar mathew anikuzhikattil
from mathrubhumi.latestnews.rssfeed https://ift.tt/3f7XDXL
via
IFTTT