വാഷിങ്ടൺ: കൊറോണ വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ. കൊറോണ ഉണ്ടായത് മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണോ അതോ ചൈനയിലെ ലബോറട്ടറിയിൽ നിന്നാണോ എന്ന് നിർണ്ണയിക്കാൻ നിലവിൽ ഉയർന്നുവരുന്ന വിവരങ്ങൾ പരിശോധിക്കുമെന്ന് അവർ പറഞ്ഞു. വൈറസിനെതിരായ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും യു.എസ് ഭരണകർത്താക്കൾക്കും രഹസ്യാന്വേഷണ വിഭാഗം നിർണായക പിന്തുണയാണ് നൽകുന്നതെന്ന് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ്മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന വിശാലമായ ശാസ്ത്രീയ അഭിപ്രായങ്ങളോട് രഹസ്യാന്വേഷണ വിഭാഗം യോജിക്കുന്നുവെന്നും ഇന്റലിജൻസ് ഡയറക്ടർ പറഞ്ഞു. കൊറോണ വൈറസ് ചൈനയിലെ വുഹാനിലെ വൈറോളജി ലബോറട്ടറിയിൽ നിന്ന് പുറത്തുവന്നതാകാം എന്ന റിപ്പോർട്ടുകൾ യുഎസ് പരിശോധിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞതിന് ദിവസങ്ങൾക്കുള്ളിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രസ്താവന. രഹസ്യാന്വേണം വിഭാഗം ലബോറട്ടറിയെക്കുറിച്ചും അത് പടർന്നതിനെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. Content Highlights: COVID-19 virus not manmade or genetically modified: US intelligence agencies
from mathrubhumi.latestnews.rssfeed https://ift.tt/2VQXvUL
via
IFTTT