Breaking

Wednesday, June 5, 2019

അടപടലം തകർന്ന് കോൺഗ്രസ്, പത്ത് എംഎൽഎമാർ മഹാരാഷ്ട്രയിൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്

ജയ്പൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസ് സംഘടനാ സംവിധാനങ്ങള്‍ പാടെ തകരുന്നു. മത്സരിച്ച മുഴുവന്‍ സീറ്റിലും പരാജയപ്പെട്ട രാജസ്ഥാനില്‍ പാര്‍ട്ടിക്കുളളില്‍ തമ്മിലടി മൂര്‍ച്ഛിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് കൊമ്പ് കോര്‍ത്തിരിക്കുന്നത്. പിന്നാലെ മഹാരാഷ്ട്ര കോണ്‍ഗ്രസിലും പൊട്ടിത്തെറി സംഭവിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഖെ പാട്ടീല്‍ രാജി വെച്ചു.

from Oneindia.in - thatsMalayalam News http://bit.ly/2IhuDNK
via IFTTT