ദുബായ്: ദുബായിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് മരിച്ച 17 പേരിൽ ആറ് മലയാളികൾ. ഇതിൽ പത്തോളം ഇന്ത്യക്കാരുണ്ട്. മരിച്ച ആറ് മലയാളികളിൽ നാല് പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. രണ്ട് പേരെ തിരിച്ചറിയാനുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മസ്കറ്റിൽനിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മുഹമ്മദ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ഒമാനിൽ നിന്ന് ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഒമാൻ നമ്പർ പ്ളേറ്റുള്ള ടൂറിസ്റ്റ് ബസാണ് അൽ റാഷിദിയ എക്സിറ്റിലെ സൈൻ ബോർഡിൽ ഇടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവർ റാഷിദ് ആസ്പത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. റാഷിദ് ആസ്പത്രിയിലായിരുന്ന മൃതദേഹങ്ങൾ പോലീസ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. Content Highlights:Dubai bus accident-17 death-including six malayalees
from mathrubhumi.latestnews.rssfeed http://bit.ly/2WutbBu
via
IFTTT