തിരുവനന്തപുരം: അട്ടപ്പാടിയിൽ മരിക്കുന്ന ശിശുക്കളുടെ എണ്ണം വർദ്ധിക്കുമ്പോൾ നാം മുന്നിലാണ് എന്നു അവകാശപ്പെടുന്നതിൽ എന്ത് കാര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ വർഷം 14 ശിശുമരണം റിപ്പോർട്ട് ചെയ്ത അട്ടപ്പാടിയിൽ ഈ വർഷവും മരണം തുടരുന്നത് അത്യന്തം വേദനാജനകമാണെന്ന് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കുഞ്ഞിന്റെ ഭാരം 700 ഗ്രാം ആയിരുന്നു. മാതാവിന്റെ ഗുരുതരമായ വിളർച്ചാ രോഗമാണ് കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണം. ഗർഭിണികൾക്കുള്ള പോഷകാഹാരകുറവ് പരിഹരിക്കാനുള്ള സർക്കാർ സംവിധാനം താളം തെറ്റുന്നത് പൊറുക്കാനാകില്ല.
കഴിഞ്ഞ മെയ് നാലിന് ഒരു കുഞ്ഞ് മരിച്ചിട്ട് പോലും അധികൃതരുടെ കണ്ണ് തുറന്നില്ല. കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും ആരോഗ്യസംരക്ഷണത്തിനായി സർക്കാർ ഉടൻ ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
from Anweshanam | The Latest News From India http://bit.ly/2WcLryg
via IFTTT