മൊബൈൽ-കംപ്യൂട്ടർ ഗെയിമിന് അടിപ്പെട്ടിരിക്കുന്നത് ഒരു മാനസികരോഗമായി കണക്കാക്കും. ലോകാരോഗ്യസംഘടനയുടെ അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലാണ് ഗെയിമിങ് ഡിസോർഡർ എന്ന അസുഖം കൂടി കൂട്ടിച്ചേർത്തത്. അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ (International Classification of Diseases - ICD) 11-ാമത് പതിപ്പിലാണ് ഗെയിമിംഗ് ഒരു മാനസിക രോഗമായി കൂട്ടിച്ചേർത്തിരിക്കുന്നത്. ഗെയിമിങ് ശീലങ്ങൾ ഒരു വർഷത്തിലധികമായി അനിയന്ത്രിതമായും അനാരോഗ്യകരമായും തുടരുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി പരിഗണിക്കേണ്ടതെന്ന് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്. ജീവിതത്തിലെ ദൈനംദിനകാര്യങ്ങളേക്കാളും മറ്റ് താൽപര്യങ്ങളേക്കാളും പ്രാധാന്യം ഗെയിമിങിന് നൽകുന്ന സാഹചര്യത്തിലാണ് തീർച്ചയായും ഇത് ചികിത്സിക്കേണ്ടതാണ്. സ്വഭാവം, ജോലി, വിദ്യാഭ്യാസം എന്നിവയെ ദോഷകരമായി ഗെയിമിങ് ശീലം ബാധിക്കുന്നതും ഗൌരവത്തോടെ കണക്കിലെടുക്കണം.അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ മെന്‍റൽ, ബിഹേവിയറഷ ഓർ ന്യൂറോഡെവലപ്മെന്‍റൽ ഡിസോർഡർ എന്ന ഭാഗത്താണ് ഗെയിമിങ് ഡിസോർഡറിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് അത്യന്തം ഗുരുതരമായി കൊണ്ടിരിക്കുന്ന മാനസിക പ്രശ്നമാണ് ഗെയിമിങ് ഡിസോർഡർ എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജപ്പാനിൽ മാത്രം 9.30 ലക്ഷം പേർ ഈ രോഗത്തിന് അടിപ്പെട്ടിരിക്കുന്നുവെണ്ടും, അഞ്ച് വർഷത്തിനിടെ ഗെയിമിങ് ഡിസോർഡർ പ്രശ്നമുള്ളവരുടെ എണ്ണം ഇരട്ടിയായെന്നുമാണ് റിപ്പോർട്ട്.
from Anweshanam | The Latest News From Health http://bit.ly/30GZWd0
via IFTTT