Breaking

Tuesday, February 12, 2019

ഭക്ഷണം വിളമ്പിയതിനെ ചൊല്ലി തര്‍ക്കം; ആഡംബര ഹോട്ടലിലെ വിവാഹ വേദിയില്‍ കൂട്ടത്തല്ല്

ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ ആഡംബര ഹോട്ടലിൽ നടന്ന വിവാഹ സത്കാരത്തിനിടെ ഹോട്ടൽ ജീവനക്കാരും അതിഥികളും തമ്മിൽ കൂട്ടത്തല്ല്. ഹോട്ടൽ ജീവനക്കാർക്കാണ് കൂടുതൽ മർദ്ദനം ഏറ്റത്. ഭക്ഷണം വിളമ്പിയതുമായ ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്. തുടർന്ന് കല്യാണവേദി അക്ഷരാർത്ഥത്തിൽ ഫൈറ്റ്ക്ലബ്ബായി മാറി. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. പിന്നീട് നടന്ന കൂട്ടത്തല്ലിനിടയിൽ ഹോട്ടലിലെ ഉപകരണങ്ങളും മറ്റും അടിച്ച് തകർക്കപ്പെടുകയും ചെയ്തു. ഡൽഹിയിലെ ജനക്പുരിയിലെ ആഡംബര ഹോട്ടലായ പിക്കാടിലിയിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. നിരവധി ഹോട്ടൽ ജീവനക്കാർക്കും അതിഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് എത്തി ചിലരെ അറസ്റ്റ് ചെയ്തതോടെയാണ് സംഘർഷം അവസാനിച്ചത്. content highlights: Guests At Delhi Wedding Beat Up Hotel Staff


from mathrubhumi.latestnews.rssfeed http://bit.ly/2SLeB5R
via IFTTT