കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കാമെന്ന് കെ സുധാകരന്‍. മല്‍സരിക്കാന്‍ വ്യക്തിപരമായി താല്‍പര്യമില്ലെന്നും പാര്‍ട്ടി ഒറ്റകെട്ടായി തീരുമാനിച്ചാല്‍ മാത്രം മല്‍സരിക്കാന്‍ തയ്യാറാണെന്നും കെ.സുധാകരന്‍ പറഞ്ഞു.
കണ്ണൂരിലെ യോഗ്യനായ സ്ഥാനാര്‍ഥി കെ.സുധാകരനെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.
ഏറ്റവും വിജയ സാധ്യതയുള്ളവരെ മാത്രമെ മല്‍സരത്തിനിറക്കുകയുള്ളുവെങ്കില്‍ കണ്ണൂരിലെ ഏറ്റെവും യോഗ്യന്‍ കെ.സുധാകരനല്ലേയെന്നു മുല്ലപള്ളി ചോദിച്ചു. പക്ഷേ മല്‍സരിക്കാന്‍ സുധാകരന് താല്‍പര്യമില്ല. അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനിച്ചാല്‍ മാത്രം വീണ്ടും കണ്ണൂരിന്റെ കളത്തിലിറങ്ങും.
from Anweshanam | The Latest News From India http://bit.ly/2SHBI0Y
via IFTTT