Breaking

Wednesday, February 20, 2019

മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ചു

ലക്കിടി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ് ജവാൻ വി.വി. വസന്തകുമാറിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ബുധനാഴ്ച രാവിലെയാണ് മുഖ്യമന്ത്രി വസന്തകുമാറിന്റെ വീട്ടിലെത്തിയത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വസന്തകുമാറിന്റെ ഭാര്യയേയും മക്കളേയും മാതാപിതാക്കളേയും അദ്ദേഹം ആശ്വസിപ്പിച്ചു. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായവും ഭാര്യയ്ക്ക് വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ സ്ഥിരനിയമനവും നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. content highlights: cm pinarayi vijayan,pulwama martyr,vasanthakumars family


from mathrubhumi.latestnews.rssfeed https://ift.tt/2V4ZiSZ
via IFTTT