Breaking

Wednesday, February 20, 2019

നിലീന അത്തോളിക്ക് നാഷണല്‍ മീഡിയ അവാര്‍ഡ്

നിലീന അത്തോളി ന്യൂഡൽഹി: നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്ത്യയുടെ 2019ലെ ദേശീയ മാധ്യമ പുരസ്കാരം മാതൃഭൂമി ഡോട്ട് കോം സബ്എഡിറ്റർ നിലീന അത്തോളിക്ക്. സാക്ഷര കേരളത്തിലെ ഭർതൃ ബലാൽസംഗങ്ങൾ (Addressing marital rapes in highly literate Kerala) എന്ന പഠനത്തിനാണ് പുരസ്കാരം. 1.25 ലക്ഷം രൂപയാണ് അവാർഡ് തുക. മാർച്ച് ഏഴിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും. പഠനത്തിനെടുത്ത വിഷയത്തിലെ വ്യത്യസ്തത, സാമൂഹിക പ്രസക്തി, വിഷയത്തിലെ ആഴത്തിലുള്ള പഠനം എന്നിവ പരിഗണിച്ചാണ് അവാർഡിന് തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്ന് 10 പേരെയാണ് ഒരു വർഷം പുരസ്കാരത്തിനായി പരിഗണിക്കുന്നത്. രാംനാഥ് ഗോയങ്ക അവാർഡ്, സംസ്ഥാന സർക്കാരിന്റെ വിവേകാനന്ദ പുരസ്കാരം, ലാഡ്ലി മീഡിയ അവാർഡ്, കേരള മീഡിയ അക്കാദമി അവാർഡ്, സംസ്ഥാന കലോത്സവത്തിലെ മികച്ച റിപ്പോർട്ടർ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ നിലീനയ്ക്ക് ലഭിച്ചിട്ടുണ്ട്. മലപ്പുറം പരപ്പനങ്ങാടിയിലെ നാരായണൻ അത്തോളിയുടെയും ഷൈലജയുടെയും മകളാണ്. ഗൗതമാണ് ഭർത്താവ്. നിതാര മകളാണ്. content highlights:Nileena Atholi bags National Foundation for India media award


from mathrubhumi.latestnews.rssfeed https://ift.tt/2ttONNj
via IFTTT