Breaking

Thursday, February 14, 2019

പുത്തൻ ഫീച്ചറുമായി സ്‌കൈപ്പ് രംഗത്ത് 

പുത്തൻ ഫീച്ചറുമായി സ്‌കൈപ്പ് രംഗത്ത്. ഉപേയാക്താക്കളെ ആകർഷിക്കാൻ വീഡിയോ കോളിങ്ങിൽ പുത്തൻ ഫീച്ചറുമായി സ്‌കൈപ്പ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ കോൾ ചെയ്യുന്നതിനിടെ ബാക്ക് ഗ്രൗണ്ടിലുള്ള കാഴ്ചകൾ കാണുന്നത് അത്ര സുഖകരമായ കാര്യമല്ല. മാത്രമല്ല,പ്രത്യേകിച്ചും വൃത്തിഹീനമായ സാഹചര്യത്തിലിരുന്നു വീഡിയോ കോൾ ചെയ്യുന്നതിലെ ബുദ്ധിമുട്ടിന് പരിഹാരമായാണ് സ്‌കൈപ്പ് പുത്തൻ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. ഇതിനുപുറമെ, പശ്ചാത്തലം 'ബ്ലർ' ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ വലിയ തലവേദന ഒഴിയുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. 

കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. മാത്രമല്ല, വീഡിയോ കോൾ ചെയ്യുന്ന ആൾക്ക് പിന്നിലുള്ള വസ്തുക്കളെ മാത്രമാണ് മായ്ക്കുക. സ്‌കൈപ്പിന്റെ പുതിയ വെർഷൻ ഡൗൺലോഡ് ചെയ്താൽ ഈ സംവിധാനം ലഭ്യമാക്കാവുന്നതാണ്.
 



from Anweshanam | The Latest News From India http://bit.ly/2N9O7WE
via IFTTT