Breaking

Monday, February 25, 2019

കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും. മുന്നണിക്കകത്ത് സീറ്റ് ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ല. എല്ലാ കാര്യങ്ങളും നാളെ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമാകുമെന്ന് ചെന്നിത്തല പറഞ്ഞു.

അതേസമയം, ലോക്സഭയിലേക്ക് മല്‍സരിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ഏതുസീറ്റില്‍ മല്‍സരിച്ചാലും ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും പി.ജെ.ജോസഫ് പ്രഖ്യാപിച്ചു. കോട്ടയത്ത് നിഷ ജോസ് കെ.മാണിയെ മല്‍സരിപ്പിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് ജോസഫ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കോട്ടയത്ത് നിഷ ജോസ് കെ.മാണി മല്‍സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നു പറഞ്ഞ് അദ്ദേഹം തള്ളക്കളഞ്ഞു.

കേരള കോണ്‍ഗ്രസിന് കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടി സീറ്റോ വേണമെന്നും ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. യുഡിഎഫില്‍ ചര്‍ച്ച നാളെ തുടങ്ങും‌. ഓരോ സീറ്റിലും ആര് മല്‍സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2GHM9Mv
via IFTTT