കൊച്ചി: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നാട്ടില്‍ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞാല്‍ കേരള പോലീസിനെ പിരിച്ചു വിടണോയെന്നും കോടിയേരി ചോദിച്ചു.
കേസിലെ മുഖ്യപ്രതി പീതാംബരനു സിപിഎം നിയമ സഹായം നല്‍കിയിട്ടില്ല. പിതാംബരന്റെ കുടുംബത്തെ ആരെങ്കിലും വ്യക്തിപരമായി സമീപിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെതിരേ തെളിവുണ്ടെങ്കില്‍ മാധ്യമങ്ങള്‍ക്കല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്കാണ് നല്‍കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
from Anweshanam | The Latest News From India https://ift.tt/2GVETMA
via IFTTT