Breaking

Tuesday, February 12, 2019

ശബരിമല നട ഇന്ന് തുറക്കും; കനത്ത പ്രതിഷേധത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

പത്തനംതിട്ട: കുംഭ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ദർശനത്തിനായി വീണ്ടും യുവതികളെത്തിയാൽ കനത്ത പ്രതിഷേധമുണ്ടാകുമെന്ന് ശബരിമല കർമ സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും. വൈകിട്ട് അഞ്ച് മണിയോടെയാണ് നട തുറക്കുക. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.

from Oneindia.in - thatsMalayalam News http://bit.ly/2tjcMig
via IFTTT