തൊളിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ ഇമാം ഒളിവിലെന്ന് പോലീസ്. ഷഫീഖ് അല്‍ ഖാസിമിയുടെ സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും അന്വേഷണം നടത്തിയെന്ന് പൊലീസ് വിശദമാക്കി. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ടെന്നാണ് സൂചന. കീഴടങ്ങണമെന്ന് ഇമാമിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടതായി പൊലീസ് വിശദമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കി. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ തൊളിക്കോട് മുസ്ലിംപള്ളിയിലെ ചീഫ് ഇമാമായിരുന്നു ഷഫീഖ് ഖാസിമി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് ഇമാമിനെതിരെ പോക്സോ പ്രകാരം കേസെടുത്തത്. തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. ഇമാം പീഡിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസില്‍ പരാതി പെടാന്‍ തയാറാകാത്ത കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് നടപടി.
from Anweshanam | The Latest News From India http://bit.ly/2TL9ks9
via IFTTT