ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട മലയാളികളായ മൂന്നുപേരുടെയും മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും.
എറണാകുളം ചേരാ നെല്ലുര്‍ പനേലില്‍ നളിനിയമ്മ(89), മക്കളായ വിദ്യാസാഗര്‍(60), ജയശ്രീ(52)എന്നിവരാണ് ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചത്.
നളിനിയമ്മയുടെ അനിയത്തിയുടെ മകളുടെ മകളുടെ വിവാഹമായിരുന്നു ഡല്‍ഹിയില്‍. ഗാസിയാബാദില്‍ എട്ടിനായിരുന്നു വിവാഹം. ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ മാസം ഏഴിനാണ് നളിനി,വിദ്യാസാഗര്‍, ജയശ്രി എന്നിവരുള്‍പ്പെടെ 13 പേരടങ്ങുന്ന സംഘം എറണാകുളത്ത് നിന്നും പുറപ്പെട്ടത്.ഈ മാസം 15 ന് മടങ്ങിയെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലെ പ്രധാന വിനോദന സഞ്ചാര കേന്ദ്രങ്ങളും മറ്റും സന്ദര്‍ശിച്ച്‌ശേഷം നാട്ടിലേക്ക് മടങ്ങാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഇന്ന് രാവിലെ അമൃതസറിലേക്ക് പോകാനിരിക്കവെയാണ് പുലര്‍ച്ചയോടെ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തമുണ്ടായത്.
from Anweshanam | The Latest News From India http://bit.ly/2Go4cqY
via IFTTT