Breaking

Wednesday, February 20, 2019

പാക് താരങ്ങള്‍ക്ക് ഇനി ചിന്നസ്വാമിയിലും ഇടമില്ല

ബെംഗളൂരു: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൊഹാലിക്കും ധർമശാലയ്ക്കും പിന്നാലെ പാക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്ത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയവും. പാക് പ്രധാനമന്ത്രിയും മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റേതടക്കമുള്ള ചിത്രങ്ങളാണ് ചൊവ്വാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് നീക്കം ചെയ്തത്. കർണാടക ക്രിക്കറ്റ് അസോസിയേഷനാണ് (കെ.സി.എ)സ്റ്റേഡിയത്തിന്റെ ഉടമസ്ഥർ. സൈന്യത്തോട് ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചാണ് ഈ നീക്കമെന്ന് കെ.സി.എബുധനാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള ധർമശാല സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്ന പതിമൂന്ന് പാകിസ്താൻ താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ നടപടി. ഇമ്രാൻ ഖാൻ, പേസ് ബൗളർ ഷൊയ്ബ് അക്തർ, ഓൾറൗണ്ടർ ഷാഹിദ് അഫ്രീദി, ബാറ്റ്സ്മാൻ ജാവേദ് മിയാൻദാദ് എന്നിവർ ഉൾപ്പടെയുള്ള താരങ്ങളുടെചിത്രങ്ങളാണ് നീക്കം ചെയ്തത്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനും മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് പാക് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. നേരത്തെ മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയിലും ജയ്പുർ സവായ് മാൻ സിങ് സ്റ്റേഡിയത്തിലും സ്ഥാപിച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. ലോകകപ്പിൽ പാകിസ്താനെതിരായ മത്സരം ബഹിഷ്കരിക്കണമെന്ന് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ ബി.സി.സി.ഐയോട് ആവശ്യപ്പെടുക വരെ ചെയ്തു. Content Highlights:pulwama attack photos of pak cricketers removed from chinnaswamy stadium


from mathrubhumi.latestnews.rssfeed https://ift.tt/2Se7sGK
via IFTTT