ന്യൂഡൽഹി: മുൻമുഖ്യമന്ത്രിയും കർണാടക ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ ബി എസ് യെദ്യൂരപ്പ കോൺഗ്രസ് എംഎൽഎ മാർക്ക് പത്ത് കോടി രൂപ വീതം നൽകാമെന്നവാഗ്ദാനം ചെയ്ത് വിലപേശി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ പതിനെട്ട് എംഎൽഎ മാർക്കുമായി 200 കോടി വാഗ്ദാനം ചെയ്തതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് കേട്ട വാർത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. യെദ്യൂരപ്പ കോൺഗ്രസ് എം എൽ എമാരെ കോടികൾ നൽകി വിലപേശുന്നശബ്ദരേഖ കർണാടക മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.കർണാടകയിൽ ഇപ്പോൾ യെദ്യൂരപ്പ നടത്തുന്നത് മോദിയുടേയും അമിത് ഷാ യുടേയും ചീഞ്ഞ രാഷ്ട്രീയമാണ്.- കെ.സി വേണുഗോപാൽ പറഞ്ഞു. KC Venugopal: It (audio clips) states that BS Yeddyurappa is offering Rs 10 Cr per MLA & in his deliberation, its clear there are 18 MLAs. Therefore it comes at the rate of around Rs 200 Cr. Hes offering 12 MLAs minister post, 6 were offered chairman posts in different boards. pic.twitter.com/k837nsPOy8 — ANI (@ANI) February 9, 2019 അതേ സമയം യെദ്യൂരപ്പ സ്പീക്കർക്ക് അമ്പത് ലക്ഷം വാഗ്ദാനം ചെയ്തതായി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ബി ജെ പി ക്ക് എന്ത് വില കൊടുത്തും അധികാരം വേണമെന്ന ചിന്തമാത്രമാണ് ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ വെള്ളിയാഴ്ച ഓപ്പറേഷൻ കമലയുമായി എംഎൽഎമാരെ ചാക്കിടാൻ ബിജെപി ശ്രമിക്കുന്നതിന്റെ തെളിവുകളുമായി മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. യെദ്യൂരപ്പ ജെഡിഎസ് എംഎൽഎ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകൻ ശരണയ്ക്ക് 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഓഡിയോ സംഭാഷണമാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിച്ച് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യെദ്യൂരപ്പയ്ക്കെതിരേ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. Content Highlights:Karnataka BS Yeddyurappa offered Rs 10 crore each to 18 of our MLAs
from mathrubhumi.latestnews.rssfeed http://bit.ly/2WRnDgV
via
IFTTT