ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പുനപരിശോധനാ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് സൂപ്രീം കോടതി.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് കോമണ്‍ കോസ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്. കോടതിയെ തെറ്റിധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമോയെന്ന കാര്യവും കോടതി പരിഗണിക്കും.
നേരത്തേയും കോമണ്‍ കോസിന് വേണ്ടി പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. റഫേലില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ കരാര്‍ നടപടിക്രമങ്ങളില്‍ ക്രമക്കേടില്ലെന്ന് നിരീക്ഷിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പ്രത്യേക അന്വേഷണ ആവശ്യം തള്ളിയിരുന്നു. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ സുപ്രീം കോടതിയേയും തെറ്റിധരിപ്പിച്ചതിന് തെളിവുകള്‍ പുറത്തുവന്നതോടെയാണ് പുനപരിശോധനയ്ക്ക് സുപ്രീം കോടതി തയ്യാറായത്.
from Anweshanam | The Latest News From India https://ift.tt/2El8FIC
via IFTTT