തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയുടെ അവലോകന യോഗത്തില്‍ പരാതിയുമായി റെയില്‍വെ. പൊങ്കാല ദിവസം പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുന്നത് നഷ്ടമാണെന്നും രണ്ട് ട്രെയിനെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്നും റെയില്‍വെ ആവശ്യപ്പെട്ടു.
എട്ട് സ്‌പെഷ്യല്‍ ട്രെയിനുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി റെയില്‍വെ അനുവദിച്ചിട്ടുള്ളത്. മറ്റ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. പക്ഷേ റെയില്‍വെയ്ക്ക് ഈ സര്‍വ്വീസ് നഷ്ടമെന്നാണ് പറയുന്നത്.
രണ്ട് സര്‍വ്വീസ് എങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യണമെന്ന ആവശ്യം റെയില്‍വെ മുന്നോട്ട് വച്ചു. കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറുള്ള കേരളീയര്‍ക്ക് വേണ്ടി ഒരു ദിവസം ഇളവ് നല്‍കാനായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം.
from Anweshanam | The Latest News From India http://bit.ly/2TMq16P
via IFTTT