Breaking

Wednesday, February 13, 2019

വെ​ന​സ്വേ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്; അ​മേ​രി​ക്ക​യ്ക്ക് റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ണ്‍: വെ​ന​സ്വേ​ല​യി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ളി​ല്‍ അ​മേ​രി​ക്ക ഇ​ട​പെ​ട​രു​തെ​ന്ന് റ​ഷ്യ​യു​ടെ മു​ന്ന​റി​യി​പ്പ്. റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ര്‍​ജി ല​വോ​ര്‍​വാ​ണ് അ​മേ​രി​ക്ക​യ്ക്ക് ഇങ്ങനെ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ​യു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് ല​വോ​ര്‍​വ് ഇ​ക്കാ​ര്യം ഓ​ര്‍​മി​പ്പി​ച്ച​ത്. 

വെ​ന​സ്വേ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​മേ​രി​ക്ക ഇ​ട​പെ​ടു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും ല​വോ​ര്‍​വ് ഓ​ര്‍​മി​പ്പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഇ​രു രാ​ജ്യ​ങ്ങ​ളും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്ത് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ല​വോ​ര്‍​വ് അ​മേ​രി​ക്ക​യ്ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.



from Anweshanam | The Latest News From India http://bit.ly/2TL9gsp
via IFTTT