കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പീതാംബരന്‍ സ്വന്തം നിലയ്ക്കു കൊല നടത്താന്‍ സാധ്യതയില്ലെന്ന് ഭാര്യ മഞ്ജുവും മകള്‍ ദേവികയും.
കൊല ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ അറിവോടെയാണ്. കുറ്റം ചെയ്‌തെന്നു വിശ്വസിക്കുന്നില്ല. ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കണമെന്നും ഇവര്‍ പറഞ്ഞു.
ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ആളാണ് പീതാംബരന്‍. അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. പാര്‍ട്ടി തള്ളിയെന്ന് ചിലരൊക്കെ പറയുന്നു. പാര്‍ട്ടിക്കു വേണ്ടി ഇങ്ങനെ ചെയ്തതു കൊണ്ടാവില്ലേ അത്. കൊല്ലപ്പെട്ട യുവാക്കള്‍ കമ്പിപ്പാര കൊണ്ട് പീതാംബരനെ തല്ലിയിരുന്നു. ജനുവരി അഞ്ചിന് മര്‍ദനമേറ്റശേഷം പാര്‍ട്ടിക്കു വേണ്ടി തല്ലാനൊന്നും പോയിട്ടില്ല. അന്ന് കയ്യില്‍ സ്റ്റീലിടേണ്ടി വന്നിരുന്നു. അതിനാല്‍ ആ കൈകൊണ്ട് യാതൊന്നും ചെയ്യാനും പറ്റില്ല. ഒരാളുടെ സഹായം എപ്പോഴും വേണമെന്നും ഭാര്യ മഞ്ജു പറഞ്ഞു.
പരസഹായമില്ലാതെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയില്ല. ഈ അവസ്ഥയില്‍ കൊലപാതകത്തില്‍ പങ്കെടുത്തു എന്നു വിശ്വസിക്കുന്നില്ല. മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയായിരുന്നു. സത്യം പുറത്തു കൊണ്ടു വരണം. സംഭവത്തിനുശേഷം പാര്‍ട്ടിക്കാരാരും അന്വേഷിച്ചുവന്നിട്ടില്ല. മര്‍ദനമേറ്റശേഷം ഇനി പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടെന്ന് പറയുമായിരുന്നു. എവിടേക്കാണ് പോകുന്നതെന്ന് ഒന്നും പറയാറില്ലായിരുന്നുവെന്നും മഞ്ജു പറയുന്നു.
from Anweshanam | The Latest News From India https://ift.tt/2DZKiz7
via IFTTT