Breaking

Tuesday, February 26, 2019

എസ് വൈ എസ് ബുക്ക് ടെസ്റ്റ് ഇന്ന് (ചൊവ്വ) തുടക്കമാവും

കോഴിക്കോട് : സമസ്തയുടെ ദീര്ഘകാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ച മഹാനായ താജുല് ഉലമ സയ്യിദ് അബ്ദുറഹ്മാന് അല് ബുഖാരി തങ്ങളുടെ പേരില് റീഡ് ബുക്സ് പ്രസിദ്ധീകരിച്ച താജുല്ഉലമ സ്മരണിക അധികരിച്ചു എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ബുക്ക് ടെസ്റ്റിന് ഇന്ന് തുടക്കമാവും.
സ്ഥാപനങ്ങള്, കുടുംബിനികള്, പൊതുജനങ്ങള് എന്നീ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന ടെസ്റ്റിന്റെ ആദ്യ ഘട്ടം കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്കേന്ദ്രീകരിച്ചു ഇന്ന് നടക്കും. 11.30 മുതല്12.30 വരെയാണ് പരീക്ഷ സമയം. പരീക്ഷക്കുള്ള ചോദ്യങ്ങളുടെ കവറുകള്സോണ് കമ്മിറ്റികള് അതാതു കേന്ദ്രങ്ങളില്എത്തിക്കും. കുടുംബിനികള് കേന്ദ്രീകരിച്ചു ഫെബ്രുവരി 27, 28 തീയ്യതികളിലും, പൊതു ജനങ്ങള്ക്കായി മാര്ച്ച് രണ്ടിനുമാണ് ബുക്ക് ടെസ്റ്റ് നടക്കുക. പ്രാസ്ഥാനിക പ്രവര്ത്തകരിലും പൊതുജനങ്ങളിലും ആദര്ശ, ചരിത്ര അവബോധം സൃഷ്ടിക്കുകയാണ് ബുക്ക് ടെസ്റ്റ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. ഒബ്ജക്റ്റീവ് മാതൃകയില് നടത്തുന്ന ടെസ്റ്റില് 90% ശതമാനത്തിന് മുകളില് മാര്ക്ക് നേടുന്നവര്ക്കു വേണ്ടി ഫൈനല് റൗണ്ട് മത്സരം ഓണ്ലൈനായി സംഘടിപ്പിക്കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/



from Islamic Media Mission I https://ift.tt/2H3U2LU
via IFTTT