താനൂർ: ' ഇസ്‌ലാം: വിശ്വാസം,ദർശനം ' എന്ന തലവാചകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ഫെബ്രുവരി 15 മുതൽ ഏപ്രിൽ 15 വരെ ആചരിച്ചു വരുന്ന കാമ്പയിന്റെ ഭാഗമായി മലപ്പുറം വെസ്റ്റ് ജില്ലാ തല ആദർശ സമ്മേളനം ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് താനൂർ ജംഗ്ഷനു സമീപം പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കും. മുഹമ്മദലി കിനാലൂർ നവോത്ഥാന പ്രഭാഷണവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി ആദർശ പ്രഭാഷണവും നടത്തും. ജില്ലാ പ്രസിഡണ്ട് സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സെക്രട്ടറിമാരായ സയ്യിദ് ജലാലുദ്ധീൻ അസ്ഹരി, ബഷീർ പറവന്നൂർ, എൻ വി അബ്ദുറസാഖ് സഖാഫി, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി,അബ്ദുൽ മജീദ് ഫൈസി ആദൃശ്ശേരി, ജുബൈർ താനൂർ, അലി അക്ബർ സഅദി ,ഒ മുഹമ്മദ് കാവപ്പുര പങ്കെടുക്കും.
© iMM Online Media I Like and Share

https://www.facebook.com/
from Islamic Media Mission I https://ift.tt/2tBjQqJ
via IFTTT