വാഷിങ്ടണ്‍: ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് രാജിവെച്ചു. രാജിക്ക് കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സാരിഫ് രാജിക്കാര്യം അറിയിച്ചത്. ആണവായുധ കരാറുകളുമായി ബന്ധപ്പെട്ട് അമേരിക്ക ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് പരിഹരിക്കാന്‍ സാധിക്കാത്തത് തന്റെ കഴിവുകേടാണെന്നും ഇതിനു രാജ്യത്തോട് മാപ്പു പറയുന്നുവെന്നും സാരിഫ് നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ വക്താവ് ജവാദ് സാരിഫ് മന്ത്രിപദം രാജിവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ഇറാനും ആറ് വന്‍ശക്തി രാജ്യങ്ങളും തമ്മിലുള്ള 2015ലെ ആണവ കരാര്‍ രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ജവാദ് സാരിഫ്. എന്നാല്‍ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും, ഇറാനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്ത സാഹചര്യത്തില്‍ സാരിഫ് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
from Anweshanam | The Latest News From India https://ift.tt/2GLUMpw
via IFTTT