ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചരണോദ്ഘാടനത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് അസമില്‍ എത്തും.
വിമാനത്താവളത്തില്‍ നിന്നും പൊതുപരിപാടി നടക്കുന്ന ഖാനപാര വെറ്റേര്‍നറി സയന്‍സ് മൈതാനം വരെ റോഡ്‌ഷോ ആയാണ് രാഹുല്‍ എത്തുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ ഗുവാഹത്തിയില്‍ രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
വടക്കു കിഴക്കന്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും ഡി.സി.സി അധ്യക്ഷന്‍മാരുടെയും യോഗങ്ങളിലും പങ്കെടുക്കും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ പരിപാടിക്കെത്തുമെന്ന് പി.സി.സി അധ്യക്ഷന്‍ റുപിന്‍ ബോറ അറിയിച്ചു.
from Anweshanam | The Latest News From India https://ift.tt/2BTSa4L
via IFTTT