Breaking

Thursday, February 21, 2019

കൊടിക്കുന്നിലിന് മനംമാറ്റം,പുന്നല വരുമോ, ശബരിമല ആരെ തുണയ്ക്കും| ജയശങ്കര്‍ പറയുന്നു

മാവേലിക്കരയിൽ ആദ്യഘട്ടത്തിൽ കൊടിക്കുന്നിൽ സുരേഷ് മത്സരിക്കുന്നില്ല എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. കാരണം അദ്ദേഹത്തിന്റെ ജയസാധ്യത കുറവായിരുന്നു. മാവേലിക്കരയെ സംബന്ധിച്ച് കൊട്ടാരക്കര, പത്തനാപുരം, കുന്നത്തൂർ എന്നീ മൂന്നു പ്രദേശങ്ങൾ എൽഡിഎഫിനു പ്രാമുഖ്യം ഉള്ള മണ്ഡലങ്ങൾ ആണ് എന്നതു മാത്രമല്ല ബാലകൃഷ്ണപിള്ളയുടെ സ്വാധീന മേഖലയുമാണ്. ബാലകൃഷ്ണപിള്ള എന്നൊക്കെ കൊടിക്കുന്നിൽ സുരേഷിനെ എതിർത്തിട്ടുണ്ടോ അന്നൊക്കെ അദ്ദേഹം തോറ്റിട്ടുണ്ട്. അതറിയാവുന്നതുകൊണ്ട് ഇത്തവണ ബാലകൃഷ്ണപിള്ള കൊടിക്കുന്നിലിന് എതിരാണ്. കഴിഞ്ഞതവണ തന്നെ സുരേഷ് ബാലകൃഷ്ണപിള്ളയെ പോയി കണ്ട് കാര്യങ്ങളൊക്കെ സംസാരിച്ച് ഒത്തുതീർപ്പായിട്ടാണ് മത്സരിച്ചതും ജയിച്ചതും. ജയിച്ചതിന്റെ പിറ്റേദിവസം അവർ തമ്മിൽ വീണ്ടും തെറ്റി. ഇത്തവണ ഒരു കാരണവശാലും ബാലകൃഷ്ണപിള്ളയുടെ ആനുകൂല്യം കിട്ടില്ല എന്നതുകൊണ്ടാണ് സുരേഷ് ആ സീറ്റ് ഒഴിയാനാഗ്രഹിച്ചത്. അപ്പോഴാണ് ശബരിമല വിഷയം വന്നത്. അതോടെ വീണ്ടും പ്രതീക്ഷയായി മത്സരിക്കാൻ വീണ്ടും ഒരുങ്ങിയത്. സാധാരണ ബാലകൃഷ്ണപിള്ള ഫാക്ടർ നന്നായുണ്ടെങ്കിലും ശബരിമല ആനുകൂല്യം ഉള്ളതുകൊണ്ട് സുരേഷ് വീണ്ടും മത്സരിക്കുന്നു. പുന്നല ശ്രീകുമാർ നേരത്തെ സിപിഐക്കാരനായിരുന്നു. പിന്നീട് പാർട്ടി പുറത്താക്കുകയോ രാജി വെച്ചു പോവുകയോ മറ്റോ ചെയ്തതാണ്. പിന്നെ വീണ്ടും അദ്ദേഹത്തെ സ്ഥാനാർഥിയാക്കുമെന്നു കരുതുന്നില്ല. എന്തായാലും സുരേഷിന് മേൽക്കൈയുണ്ട്, അദ്ദേഹം പ്രബലനായ സ്ഥാനാർഥിയാണ്, പണത്തിന് ബുദ്ധിമുട്ടില്ല മണ്ഡലത്തിൽ കുറച്ചു നാളുകളായി നിറഞ്ഞു നിൽക്കുന്നുണ്ട്, നിരന്തരമായി ജയിച്ചു കൊണ്ടിരിക്കുന്ന സ്ഥാനാർഥിയുമാണ്. അയ്യപ്പ വികാരം ശക്തമായിട്ടുള്ള മേഖലയായതിനാൽ ബിജെപിക്കും പ്രതീക്ഷയുണ്ട്. ആ ഇനത്തിൽ കുറേ വോട്ടുകൾ നേടാമെന്നാണ് അവരുടെ പ്രതീക്ഷ. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിലാണ് ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ളത്. മാവേലിക്കരയിൽ പരമാവധി വോട്ടുപിടിക്കാൻ ശ്രമിക്കുമെന്നതിൽ സംശയമില്ല. ശബരിമല അടക്കമുള്ള വിഷയങ്ങൾ കൊടിക്കുന്നിലിന് അനുകൂലമാകും. അദ്ദേഹം ശബരിമല വിഷയത്തിൽ ശക്തമായ നിലപാടെടുത്തയാളാണ്. സുരേഷിന്റെ വ്യക്തി പ്രഭാവത്തെ മറികടക്കാൻ ശേഷിയുള്ള സ്ഥാനാർഥിയെ ആയിരിക്കുമോ സിപിഐ നിർത്തുക എന്നതാണ് ഇനി അറിയാനുള്ളത്. അങ്ങനെയെങ്കിൽ മത്സരം കൊഴുക്കും Content Highlights:Advocate Jayashankar,Mavelikkara constituency


from mathrubhumi.latestnews.rssfeed https://ift.tt/2SQF8PS
via IFTTT