അച്ചിച്ച സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ് നിര്‍മിക്കുന്ന 'ഹാപ്പി സര്‍ദാര്‍' എന്ന ചിത്രത്തില്‍ നായക കഥാപാത്രമായി സര്‍ദാര്‍ ലുക്കില്‍ കാളിദാസ് എത്തുന്നു. ദമ്പതികളായ സുദീപും ഗീതികയും ചേര്‍ന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ക്നാനായ പെണ്‍കുട്ടിയും സര്‍ദാര്‍ യുവാവും തമ്മിലുള്ളപ്രണയ കഥ നര്‍മത്തില്‍ ചാലിച്ചു പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെറിന്‍ ഫിലിപ്പ് ആണ് നായിക. പൂമരം എന്ന ചിത്രത്തില്‍ കാളിദാസും മെറിനും ഒന്നിച്ച് അഭിനയിച്ചിരുന്നു.
ജാവേദ് ജഫ്റി, സിദ്ധിഖ്, സുരാജ് വെഞ്ഞാറന്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, സിദ്ധി (ആനന്ദം ), കുപ്പി, പിഷാരടി ,ഹരീഷ് കണാരന്‍, ധര്‍മജന്‍ , ബൈജു, ശാന്തി കൃഷ്ണ, പ്രവീണ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോ പ്രൊഡ്യൂസേഴ്സ് : നൗഷാദ് ആലത്തൂര്‍ , അജി മേടയില്‍. ക്യാമറ : അഭിനന്ദന്‍ രാമാനുജം.
സംഗീതം: ഗോപി സുന്ദര്‍. എഡിറ്റിങ്: ഷമീര്‍ മുഹമ്മദ്. വസ്ത്രാലങ്കാരം : ധന്യ ബാലകൃഷ്ണന്‍ . കല : ജിത്തു . സ്റ്റണ്ട് : സുപ്രീം സുന്ദര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ഷെറിന്‍ സ്റ്റാന്‍ലി , പ്രൊ!ക്ഷന്‍ കണ്‍ട്രോളര്‍ : ബാദുഷ. ചിത്രം ഓണത്തിന് റഹാ ഇന്റര്‍നാഷണല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കും.
from Anweshanam | The Latest News From India http://bit.ly/2SMWaxE
via IFTTT